മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കാന്‍ മോഹമുണ്ടെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായകന് റോഷന്‍ ആന്‍ഡ്രൂസ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റോഷന്റെ വെളിപ്പെടുത്തല്. മമ്മൂട്ടിയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകം തന്നെ ആഗ്രഹിച്ചെന്നും അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണ് അതിലുള്ളത് എന്നുമാണ് റോഷന്‍ പറയുന്നത്. 'എന്നെ ഏറ്റവും ആകര്‍ഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകമാണ്. അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാന്‍ മോഹവുമുണ്ട്.' സ്വാധീനിച്ച സിനിമാ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഞ്ജു വാര്യര്‍ നായികയായ പ്രതി പൂവന്‍കോഴി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തുന്നത്. വില്ലനായി തകര്‍പ്പന്‍് അഭിനയമാണ് റോഷന് കാഴ്ച വച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍