റാവത്തിന്റെ നിയമനം സൈനിക സഹകരണത്തിനുള്ള ഉത്തേജനം; അഭിനന്ദിച്ച് യുഎസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ആയി തെരഞ്ഞെടതുക്കപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിനെ അഭിനന്ദിച്ച് യുഎസ്. അമേരിക്കഇന്ത്യ സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും വിവരം പങ്കിടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന് ഉത്തേജനം നല്‍കാന്‍ റാവത്തിന്റെ സ്ഥാനലബ്ദി കാരണമാകുമെന്ന് യുഎസ് പ്രതീക്ഷ പ്രകടിപ്പിച്ചു.ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയും ബിപിന്‍ റാവത്തിനെ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കാന്‍ ജനറല്‍ റാവത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ സ്ഥാനപതി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. മാലിദ്വീപും റാവത്തിനെ അഭിന്ദിച്ച് രംഗത്തുവന്നിരുന്നു.കരസേനാ മേധാവി സ്ഥാനത്തു നിന്നു ഇന്നു വിരമിക്കാനിരിക്കെയാണ് ഇന്നലെ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി നിയമിച്ചത്. ഇന്ത്യയില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആകുന്ന ആദ്യത്തെ സൈനിക മേധാവിയായ ബിപിന്‍ റാവത്ത് ഇന്നു ചുമതലയേല്‍ക്കും.സംയുക്ത സൈനിക പരിശീലനം, കര, വ്യോമ, നാവിക സേനകള്‍ക്കുള്ള ആയുധങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആണ് തീരുമാനം എടുക്കുന്നത്. ഇതുവരെ സംയുക്ത പ്രതിരോധ സ്റ്റാഫ് മേധാവിയായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നത്. മൂന്നു സേനാ വിഭാഗ ങ്ങളുടെയും സൈനിക സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ളവയുടെയും ചുമതലയും ഇനിമുതല്‍ സിഡിഎസിനാണ്. എന്നാല്‍, സിഡിഎസിന് സൈനിക നീക്കങ്ങള്‍ക്ക് ഉ ത്തരവിടാനോ അത്തരം നീക്കങ്ങളുടെ ചുമതലയോ ഉണ്ടാകില്ല. സിഡിഎസ് പദവിയില്‍ നിന്നു വിരമിച്ചു കഴിഞ്ഞാല്‍ പിന്നെ മറ്റൊരു സര്‍ക്കാര്‍ പദവികളിലും തുടരാനും കഴിയില്ല.കര, നാവിക, വ്യോമ സേനാ മേധാവികള്‍ക്കു തുല്യമായി നാലു സ്റ്റാര്‍ ഉള്ള ജനറല്‍ പദവിയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റേത്. അതേസമയം, പ്രോ ട്ടോക്കോള്‍ പ്രകാരം സൈനിക മേധാവിയേക്കാള്‍ മുകളിലായിരിക്കും സ്ഥാനം. സേനാ മേധാവികള്‍ക്കൊപ്പം സമന്‍മാരില്‍ മുമ്പന്‍ എന്നതായിരിക്കും രീതി. സൈന്യവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രിയുടെ പ്രധാന ഉപദേശകനായിരിക്കും സിഡിഎസ്. 62 വയസോ, പദവിയില്‍ മൂന്നു വര്‍ഷമോ എതാണ് ആദ്യം പൂര്‍ത്തിയാകുന്നത്, അതാണു സൈനിക മേധാവിമാരുടെ കാലാവധി. എന്നാല്‍, സിഡിഎസിന്റെ കാലാവധി സര്‍ക്കാര്‍ കൃത്യമായി നിശ്ചയിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍