ഡല്‍ഹിയിലെ തീപിടിത്തം: ദുരന്തത്തിനിരയായവരില്‍ അധികവും പാവപ്പെട്ടവര്‍

 ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ആസാദ് മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ഗല്ലിയില്‍ ഇന്നലെയുണ്ടായ തീപിടിത്ത ദുരന്തത്തിനിരയായവരില്‍ അധികവും സമൂഹത്തിലെ പിന്നാക്കക്കാരാണ്. ഒട്ടും സുരക്ഷയില്ലാത്ത വൈദ്യുതി സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഇവിടെ കാണാം. ദുരന്തങ്ങള്‍ പല തവണ ആവര്‍ത്തിച്ചിട്ടും അധികാരികള്‍ അടിസ്ഥാന പ്രശ്‌നങ്ങളോട് കണ്ണടക്കുകയാണെന്ന് ഇത്തരം കോളനികളില്‍ നിന്ന് ദൃശ്യമാണ്.ആരോപണപ്രത്യാരോപണങ്ങള്‍ കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു ഭാഗത്ത് പകപോക്കുമ്പോള്‍ മറുഭാഗത്ത് ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഡല്‍ഹിയില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കാനിട വന്ന അടുത്ത കാലത്തുണ്ടായ രണ്ടാമത്തെ തീപിടിത്ത ദുരന്തമാണ് ഇന്നലെയുണ്ടായത്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം ഇവിടുത്തെ കോളനികളുടെ ശോചനീയാവസ്ഥയില്‍ നിന്നും കാണാവുന്നതാണ്.വലിയ ഫാക്ടറികളൊന്നും അധികമില്ലാത്ത ഇവിടെ തൊഴിലാളികളെല്ലാം ഉപജീവനത്തിനായി യു.പിയില്‍ നിന്നും ബീഹാറില്‍ നിന്നും വന്നവരാണ്. ചെറിയ ഫാക്ടറി യൂണിറ്റ് രണ്ട് സഹോദരങ്ങളുണ്ടായിരുന്നു. അവരും മരിച്ചു പോയി. ഇവര്‍ക്ക് താമസിക്കാനും ജോലി ചെയ്യാനുമെല്ലാമായി ആകെയുണ്ടായിരുന്നത് ഇടുങ്ങിയ ഒറ്റ മുറികളായിരുന്നു. കാലങ്ങളായി ഇവര്‍ നേരിടുന്ന അടിസ്ഥാന സൗകര്യക്കുറവ് പരിഹരിക്കാന്‍ പക്ഷെ ദുരന്തങ്ങളെത്ര ആവര്‍ത്തിച്ചിട്ടും അധികാരികള്‍ തയ്യാറായിട്ടില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍