നിഗൂഢതകളുടെ ചുരുളഴിക്കാന്‍ അഞ്ചാം പാതിര

 കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അഞ്ചാം പാതിര ജനുവരി10ന് തീയറ്ററുകളിലെത്തും. ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉണ്ണിമായ ആണ് ചിത്രത്തില്‍ നായികയാകുന്നത്. പുതിയ തുടക്കം, പുതിയ അനുഭവങ്ങള്‍, പുതിയ ആകസ്മികതകള്‍ എന്നുപറഞ്ഞാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ശ്രീനാഥ് ഭാസി ഒരു പ്രധാന വേഷത്തിലെത്തുന്നു. ജിനു ജോസഫ്, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍ തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍