ജാര്‍ഖണ്ഡില്‍ ബിജെപി വക്താവ് രാജിവച്ചു; കോണ്‍റാഡ് സംഗ്മയുടെ പാര്‍ട്ടിയില്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വക്താവ് പാര്‍ട്ടിവിട്ടു. പ്രിന്‍സിപ്പല്‍ വക്താവ് പ്രവീണ്‍ പ്രഭാകറാണ് ഞായറാഴ്ച പാര്‍ട്ടിയില്‍നിന്നു രാജിവച്ചത്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മയുടെ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി പ്രവീണ്‍ പ്രഭാകര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവീണ്‍, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എജഐസ്യു) സ്ഥാപക അംഗം കൂടിയായിരുന്നു. 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്നു മത്സരിച്ചു. ഇക്കുറി സീറ്റ് വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജിയിലേക്കു നയിച്ചതെന്നാണു സൂചന. ഞായറാഴ്ച കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രവീണിനെ നലയില്‍നിന്നുള്ള സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഡിസംബര്‍ ഇരുപതിനാണ് ഇവിടെ തെരഞ്ഞെടുപ്പ്. അഞ്ച് ഘട്ടങ്ങളാണ് ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍