കെഎസ്ആര്‍ടിസിയില്‍ കൃത്യമായി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി

 തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൃത്യമായി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. കോര്‍പ്പറേഷനിലെ പ്രതിസന്ധികള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കും. മെച്ചപ്പെട്ട അന്തരീക്ഷം കെഎസ്ആര്‍ടിസിയില്‍ സൃഷ്ടിക്കും. കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ ശാശ്വതമായ പരിഹാരം ആവശ്യമാണ്. എല്ലാക്കാലത്തും സര്‍ക്കാരില്‍ നിന്നും സഹായം ആവശ്യപ്പെടുന്നതിന് പരിമിതികള്‍ ഉണ്ട്. സര്‍ക്കാരും മാനേജ്‌മെന്റും തൊഴിലാളികളും യൂണിയനുകളും സംയുക്തമായി ചര്‍ച്ച നടത്തി ഒരു കരാര്‍ ഉണ്ടാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍