ജപ്പാന്‍-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ജപ്പാന്‍ കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.ജപ്പാനിലെ ആദ്യ യോഗത്തില്‍ തന്നെ കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ സാധിച്ചു, നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തിന്റെ നിക്ഷേപ സൌഹൃദ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ യുവജനതയെ മുന്നില്‍കണ്ടുള്ള യാത്രയായിരുന്നു, ഈ യാത്രയിലെ ഒരോ കൂടിക്കാഴ്ചയും യുവാക്കള്‍ക്ക് ഗുണകരമാകുമെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിടും. ടൊയോട്ട കമ്പനിയുമായും കരാറില്‍ എത്തുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിശദമായ ചര്‍ച്ചക്കും പഠനത്തിനും ശേഷമാണ് ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര പൊതുമേഖല സ്ഥാപനത്തില്‍ നിന്നാണ് വാടക് യ്ക്ക് എടുത്തത്. സ്വകാര്യ കമ്പനികളില്‍ നിന്ന് ഹെലികോപ്റ്ററിനായി ടെണ്ടര്‍ ക്ഷണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍