പൗരത്വ നിയമ ഭേദഗതി: പ്രതിപക്ഷ മഹാറാലിയില്‍ കമല്‍ഹാസന്‍ പങ്കെടുക്കില്ല

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന മഹാറാലിയില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധ ചികിത്സക്കായി വിദേശത്തെന്ന് വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി ഡിഎംകെയ്ക്ക് കമല്‍ഹാസന്‍ കത്തുനല്‍കി. ഡിഎംകെയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ റാലി നടത്തുന്നത്. പ്രതിഷേധ റാലിക്കെതിരെ ഇന്ത്യന്‍ മക്കള്‍ കക്ഷി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കരുത്, പൊതുജനത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കരുത്, പ്രതിഷേധം മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം തുടങ്ങിയ ഉപാധികളോടെ കോടതി റാലിക്ക് അനുമതി നല്‍കുകയായിരുന്നു.പോലീസ് അനുമതി ലഭിക്കാത്ത ഒരു റാലിക്കാണു പ്രതിപക്ഷം ഒരുങ്ങുന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യന്‍ മക്കള്‍ കക്ഷി ഹര്‍ജി നല്‍കിയത്. എന്നാല്‍ ജനാധിപത്യ സമൂഹത്തില്‍ സമാധാനപരമായി പ്രതിഷേധം നടത്താന്‍ അവകാശമുണ്ടെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍