ഉദയംപേരൂര്‍ കൊലപാതകക്കേസില്‍ പ്രതികളെ സഹായിച്ചവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

 കൊച്ചി; ഉദയംപേരൂര്‍ കൊലപാതകക്കേസില്‍ പ്രതികളെ സഹായിച്ചവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിച്ചേക്കും. പ്രതികളായ പ്രേംകുമാറിന്റെ സുനിത ബേബിയുടെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൃത്യത്തില്‍ ആര്‍ക്കെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടോയെന്നാണ് പോലീസ് തിരയുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.കൊലപാതകം നടന്ന ദിവസവും അതിനടുത്ത ദിവസങ്ങളിലും കൂടുതല്‍ സമയം ഇവര്‍ ബന്ധപ്പെട്ടിരുന്ന ചില നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുള്ളത്. ഇയാളാണ് മൃതദേഹം കാറില്‍ കയറ്റി കൊണ്ടുപോകാന്‍ സഹായിച്ചതെന്നാണ് വിവരം. കൂടാതെ മൃതദേഹം കൊണ്ട് പോകുന്നതിനായി വാഹനം ഏര്‍പ്പാടാക്കിയതും ഇയാളാണെന്നാണ് സൂചന. ഈ വാഹനവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ മുമ്പ് വിദ്യയെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കിയേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍