പുനര്‍ജനി നൂഴല്‍ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും വലിയ ഭക്തജനത്തിരക്ക്

തിരുവില്ലാമല: വില്വാമലയിലെ പുനര്‍ജനി നൂഴാന്‍ ഇത്തവണയും ആയിരങ്ങളെത്തി. ക്ഷേത്രത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും വലിയ തിരക്കാണ് ഇക്കുറി ഉണ്ടായതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ ക്ഷേത്രം മേല്‍ശാന്തിയും ദേവസ്വം മാനേജരും ക്ഷേത്രം ജീവനക്കാരും വിശ്വാസികളും വാദ്യമേളങ്ങളോടെ മൂന്നര കിലോമീറ്റര്‍ അകലെയുള്ള വില്വാമലയിലേക്ക് പുറപ്പെട്ടതോടെ ചടങ്ങുകള്‍ക്കു തുടക്കമായി. ഗുഹാമുഖത്ത് പൂജകള്‍ക്കു ശേഷം പതിവുപോലെ പാറപ്പുറത്ത് ചന്തു ആദ്യം നൂണ്ടു.പുറത്തേക്കുവരുന്ന ഭാഗത്തും പൂജകള്‍ നടത്തി.നൂഴാനുള്ളവര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം കിഴക്കേ മലയുടെ വടക്കേ ചെരിവിലെ ത്തി ആദ്യം ഗണപതി തീര്‍ത്ഥത്തില്‍ സ്പര്‍ശിച്ചു.ഇതിനുശേഷമാണ് പുനര്‍ജനി മലയിലേക്ക് കയറുന്നത്.പിന്നീട് ടോക്കണ്‍ പ്രകാരം ഓരോരുത്തരും ഗുഹയിലേക്ക് കടന്നു.ഗുഹയ്ക്കകത്ത് ഇരുന്നും കിടന്നും മലര്‍ന്നും നിരങ്ങിയും നീങ്ങേണ്ടതായ ഭാഗങ്ങളുണ്ട്.പരസ്പരം സഹായിച്ചും സഹകരിച്ചും ഓരോരുത്തരായി പുറത്തേക്ക് വരുന്നതുവരെ ബന്ധുജനങ്ങള്‍ നാമജപവുമായി കാത്തിരുന്നു. വിവിധ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടില്‍നിന്നും ഇത്തവണയും ഭക്തജനങ്ങളെത്തി.ദേവസ്വം ബോര്‍ഡ് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.കുടിവെള്ളം,ലഘുഭക്ഷണം,ചായ എന്നിവയും ഏര്‍പ്പാടാക്കിയിരുന്നു. വനം, പോലീസ്,റവന്യൂ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സുസജ്ജരായിരുന്നു.800 ല്‍പരം ടോക്കണുകള്‍ ദേവസ്വം വിതരണം ചെയ്തിരുന്നു.നൂഴല്‍ അര്‍ദ്ധരാത്രിവരെ തുടര്‍ന്നു.ഗുരുവായൂര്‍ ഏകാദശി ദിവസമുള്ള ചടങ്ങ് കാണാന്‍ സ്ത്രീകളും കുട്ടികളും ധാരാളമായി എത്തിയിരുന്നു. കാലത്ത് വിശേഷാല്‍ പൂജ കാഴ്ചശീവേലി,മേളം,പഞ്ചവാദ്യം എന്നിവയുണ്ടായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍