ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ യുഎസ് പൗരന്‍ അറസ്റ്റില്‍

 വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ യുഎസ് പൗരന്‍ അറസ്റ്റില്‍. എറിക് ടര്‍ണര്‍ എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് അറസ്റ്റിലായതെന്നു സാന്‍ ബെര്‍ണാഡീനോ പോലീസ് അറിയിച്ചു. മൈസൂരു സ്വദേശി അഭിഷേക് സുധേഷ് ഭട്ടാണു കഴിഞ്ഞദിവസം വെടിയേറ്റു മരിച്ചത്. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കന്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന അഭിഷേകിന്, പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ഹോട്ടലില്‍വച്ചാണ് വെടിയേല്‍ക്കുന്നത്. രണ്ടുവര്‍ഷം മുമ്പാണ് ബിരുദാനന്തര ബിരുദ പഠനത്തിനായി അഭിഷേക് കാലിഫോര്‍ണിയയിലേക്കു പോയത്. പഠനം പൂര്‍ത്തിയാകാന്‍ ഇനി നാലുമാസം കൂടി മതിയായിരുന്നു. കൊലയാളിയായ എറിക് ശനിയാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങുകയായിരുന്നു എന്നാണു വിവരം. വെടിവയ്പിലേക്കു നയിച്ച കാരണം വ്യക്തമല്ല. ഇയാളെ കോടതിയില്‍ ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍