ഷെയിന്‍ നിഗത്തിനെതിരായ വിലക്കില്‍ സമവായ ചര്‍ച്ച നീളും

കൊച്ചി:നിര്‍മ്മാതാക്കളുടെ വിലക്കില്‍ ഷെയിന്‍ നിഗത്തിന്റെ നിലപാട് അറിഞ്ഞ ശേഷം മതി നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ച എന്നാണ് അമ്മക്കുള്ളിലെ തീരുമാനം ഷെയിന്‍ നിഗത്തിനെതിരായ വിലക്കില്‍ സമവായ ചര്‍ച്ച നീളും. ഷെയിനുമായി ചര്‍ച്ച നടത്തിയ ശേഷം മതി നിര്‍മാതാക്കളുമായുള്ള ചര്‍ച്ച എന്നാണ് അമ്മ നേതൃത്വത്തിനുള്ളിലെ ധാരണ. ഉത്തരേന്ത്യയിലുള്ള ഷെയിന്‍ നിഗം മടങ്ങി എത്തിയ ശേഷമേ ഇനി വിലക്ക് നീക്കാനുള്ള ചര്‍ച്ച ആരംഭിക്കൂ. നിര്‍മ്മാതാക്കളുടെ വിലക്കില്‍ ഷെയിന്‍ നിഗത്തിന്റെ നിലപാട് അറിഞ്ഞ ശേഷം മതി നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ച എന്നാണ് അമ്മക്കുള്ളിലെ തീരുമാനം. ഷെയിനിന്റെ സാന്നിധ്യത്തില്‍ അമ്മയുമായി ചര്‍ച്ചക്കില്ലെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മാതാക്കളുമായി ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ഷെയിനും കുടുംബവും. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയില്‍ നിന്ന് ഷെയിന്‍ തിരിച്ചെത്തുന്നത് വരെ കാത്തിരിക്കാനാണ് അമ്മയുടെ തീരുമാനം. ഷെയിന്‍ തിരിച്ചെത്താന്‍ ഇനിയും രണ്ട് ദിവസം കഴിയും എന്നാണ് സൂചന. രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുന്നതിനാല്‍ ചില സംഘടനാ പ്രതിനിധികള്‍ തിരുവനന്തപുരത്തേക്ക് പോവുകയാണ്. ഇരു വിഭാഗങ്ങളുടെയും സൗകര്യം നോക്കിയാകും ഇനിയുള്ള ചര്‍ച്ചകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍