ബിജെപിക്ക് തിരിച്ചടി; ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം നല്‍കുന്ന മഹാസഖ്യം ലീഡിലേക്ക് നീങ്ങുന്നതായാണ് ഫലസൂചനകകള്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ജെഎംഎംകോണ്‍ഗ്രസ് സഖ്യം 42 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 29 സീറ്റുകളിലും മറ്റുള്ളവര്‍ പത്തിടത്തുമാണ് മുന്നിലുള്ളത്. ബിജെപിയും സഖ്യകക്ഷിയായ എജെഎസ്‌യുവും വെവ്വേറെയാണു മത്സരിച്ചത്. നിലവില്‍ പ്രധാന നേതാക്കളെല്ലാം മുന്നിലാണ്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് ലീഡ് ചെയ്യുന്നു. ദുംകയില്‍ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറനും ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയിലും മുന്നിലാണ്. 81 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. തൂക്കു സഭയാണെങ്കില്‍ എജെഎസ്‌യു, ജെവിഎം പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപി ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ചെറുകക്ഷികളെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങിയിട്ടുണ്ട്. ആര്‍പിഎന്‍ സിംഗിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ചിത്രം തെളിഞ്ഞാല്‍ ഉടനെ ഗവര്‍ണറെ കാണാനാണ് നിര്‍ദേശം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കെ ഭരണകക്ഷിയായ ബിജെപിക്കും മഹാസഖ്യത്തിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. ജെഎംഎംകോണ്‍ഗ്രസ് സഖ്യത്തിനു മുന്‍തൂക്കമുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. സഖ്യത്തെ കുറിച്ച് തെരഞ്ഞെടുപ്പുഫലം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് എജെഎസ്‌യു. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍