ശബരിമല വരുമാനത്തില്‍ വര്‍ദ്ധനവ്; കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികം

പത്തനംതിട്ട:ശബരിമലയിലെ വരുമാനത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ തവണത്തെക്കാള്‍ പതിനെട്ട് കോടി അമ്പത്തിയാറ് ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. തീര്‍ത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വര്‍ദ്ധനവുണ്ടായി. നട തുറന്ന 16ാം തീതിയതി മുതല്‍ വ്യാഴാഴ്ച്ച രാത്രി വരെ 39,68,55,261 രൂപയുടെ വരുമാനമാണ് ശബരിമലയില്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷം ഇതേ സമയം 21,12,16,987 രൂപയായിരുന്നു വരുമാനം. ഇത്തവണ 13 കോടി 70 ലക്ഷം രൂപ കാണിക്ക ഇനത്തില്‍ ലഭിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ 8 കോടി രൂപയുടെ വര്‍ദ്ധന അരവണ ഇനത്തില്‍ 15 കോടി 47 ലക്ഷം രൂപയും അപ്പം വില്‍പ്പനയിലൂടെ രണ്ടര കോടി രൂപയും ലഭിച്ചു. നട തുറന്ന് ഇതുവരെ 8 ലക്ഷം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. സന്നിധാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പോലീസും ദേവസ്വം ജീവനക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നു. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ അതൃപ്ത്തി അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍