തുക്കിയ മൊബൈല്‍ സേവന നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

 ന്യൂഡല്‍ഹി:മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വര്‍ധിപ്പിച്ച കോള്‍ ഡാറ്റ നിരക്കുകളില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 50 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. റിലയന്‍സ് ജിയോയുടെ നിരക്ക് വര്‍ധന വെള്ളിയാഴ്ച നിലവില്‍ വരും. നാലു വര്‍ഷത്തിനിടെ മൊബൈല്‍ കമ്പനികള്‍ നിരക്കുകളില്‍ വരുത്തുന്ന വലിയ വര്‍ധനവാണിത്. പുതിയ നിരക്ക് അനുസരിച്ച് വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളില്‍ ആയി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെ വര്‍ധിക്കും. ഇനി മറ്റു മൊബൈലുകളിലേക്ക് വിളിക്കുന്ന പരിധിയില്ലാത്ത കോളുകള്‍ക്കും നിയന്ത്രണമാകും. 28 ദിവസ പ്ലാനുകളില്‍ ആയിരം മിനിറ്റും 84 ദിവസത്തേതില്‍ 3000 മിനിട്ടും ഒരു വര്‍ഷത്തേതില്‍ 12,000 മിനിറ്റുമാണ് ഇനി സൗജന്യമായി ലഭിക്കുക. ഇതിനു ശേഷം മിനിട്ടിന് ആറു പൈസ വീതം നല്‍കണം. റിലയന്‍സ് ജിയോയും 40 ശതമാനം നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ഈ നിരക്ക് നിലവില്‍ വരുക. ബി.എസ്.എന്‍.എല്ലിന്റെ പുതിയ നിരക്കും ഉടന്‍ വരും. ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ നീക്കം സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി ധനവാന്‍മാരായ സുഹൃത്തുക്കള്‍ക്ക് പണം എത്തിക്കാന്‍ ആണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയെ തളര്‍ത്തി സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രിയങ്ക ഗാന്ധിയും വിമര്‍ശിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍