നിര്‍മലയെ ട്രോളി രാഹുല്‍

 സുല്‍ത്താന്‍ബത്തേരി: ഉള്ളിവില അനിയന്ത്രിതമായി കുതിച്ചുയരുന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ധനമന്ത്രി എന്താണ് കഴിക്കുന്നതെന്ന് ആരും അവരോട് ചോദിച്ചിട്ടില്ല, എന്നാല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരാന്‍ കാരണമെന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.സവാള, വെളുത്തുള്ളി എന്നിവ കഴിക്കാത്ത കുടുംബത്തില്‍നിന്നു വരുന്നതിനാല്‍ ഉള്ളിയെക്കുറിച്ച് അറിയില്ലെന്ന നിര്‍മല സീതാരാമന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. പാര്‍ലമെന്റിലാണ് നിര്‍മല സീതാരാമന്‍ വിവാദ ഉള്ളി പ്രസ്താവന നടത്തിയത്.നിങ്ങള്‍ ഉള്ളി കഴിക്കുന്നുണ്ടോ എന്ന് ആരും നിങ്ങളോട് ചോദിക്കുന്നില്ല. നിങ്ങളാണ് ധനമന്ത്രി. എന്തുകൊണ്ടാണ് സമ്പദ്‌വ്യവസ്ഥ തകരാന്‍ കാരണമെന്ന് ഞങ്ങള്‍ ചോദിക്കുന്നു. നിങ്ങള്‍ ഏറ്റവും ദരിദ്രനായ ആളോട് ചോദിച്ചാല്‍പോലും ശരിയായ ഉത്തരം ലഭിക്കുംരാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതൃത്വ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍