ജയലളിതയായി രമ്യ കൃഷ്ണനും എം.ജി.ആറായി ഇന്ദ്രജിത്തും

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസാണ് ക്വീന്‍!. ജയലളിതയായി രമ്യ കൃഷ്ണനും എം.ജി.ആര്‍ ആയി ഇന്ദ്രജിത്തും എത്തുന്ന സീരീസിന്റെ ട്രെയിലര്‍ കുറഞ്ഞ സമയം കൊണ്ട് യൂ ട്യൂബ് ട്രെന്‍ഡിങില്‍ എത്തിയിരിക്കുകയാണ്. ഗൗതം വസുദേവ് മേനോനും പ്രസാദ് മുരുകേശനുമാണ് സീരീസിന്റെ സംവിധായകര്‍. രേഷ്മ ഗട്ടാലയുടേതാണ് തിരക്കഥ. 10 ഭാഗങ്ങളായാണ് സീരീസ് എത്തുക. നടി അനിഘയും അഞ്ജന ജയപ്രകാശും ജയലളിതയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നു. ജയലളിതയുടെ ബാല്യം, നടി എന്ന നിലയിലെ ജീവിതം, എം.ജി.ആറുമായുള്ള ബന്ധം, രാഷ്ട്രീയ പ്രവേശം എന്നിവയെല്ലാം സീരീസില്‍ സമഗ്രമായി ചിത്രീകരിച്ചിട്ടുണ്ട്. ജയലളിതയുടെ മൂന്നാം ചരമ വാര്‍ഷികത്തിലാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഡിസംബര്‍ 14 മുതല്‍ എം.എക്‌സ് പ്ലെയറില്‍ സീരീസ് കാണാം. അതേസമയം ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് ചിത്രങ്ങള്‍ കൂടി ചിത്രീകരണം പുരോഗമിക്കുകയാണ്. കങ്കണ റണാവത്തും നിത്യ മേനോനുമാണ് ചിത്രത്തിലെ നായികമാര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍