ശബരിമല: ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഇരകളായവര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ക്ലെയിം കമ്മീഷണര്‍

 കൊച്ചി: സംസ്ഥാനത്തു കഴിഞ്ഞ ജനുവരിയില്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിലെ അതിക്രമങ്ങളില്‍ ഇരകളായവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് ക്ലെയിം കമ്മീഷണറെ നിയമിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി. ക്ലെയിം കമ്മീഷണറായി സിറ്റിംഗ് ജഡ്ജിയെ നിയോഗിക്കണോ റിട്ടേര്‍ഡ് ജഡ്ജിയെ പരിഗണിക്കണോ എന്നതടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ച് അറിയിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ ഇരകളായവര്‍ക്ക് ബിജെപി, ശബരിമല കര്‍മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനാ നേതാക്കളില്‍നിന്നു നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവരാണു ഹര്‍ജി നല്‍കിയിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍