വാടക സാധന വിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: വാടക സാധന വിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള സ്റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്. വി. ജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ്‌കോയ, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാലന്‍. സംസ്ഥാന വൈസ് പ്രസിഡന്റ് കമലാലയം സുകു, സംസ്ഥാന സെക്രട്ടറിസലീം മുരുക്കുമ്മൂട്, ജില്ലാ രക്ഷാധികാരി എസ്. എസ്. മനോജ്, ജില്ലാ ജനറല്‍ സെക്രട്ടറി ബി.എസ്. ഉണ്ണികൃഷ്ണന്‍, ജില്ലാ ട്രഷറര്‍ എം. പ്രദീപ്കുമാര്‍, പന്തല്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.ബി.ജി.തിലകന്‍, എസ്. അലാവുദീന്‍, സി. രഘു, വി. കനകരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കമലാലയം സുകു, എസ്. എസ്. മനോജ് (രക്ഷാധികാരികള്‍), എസ്. വി. ജയന്‍ (പ്രസിഡന്റ്), ബി. എസ്. ഉണ്ണികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി). എം. പ്രദീപ്കുമാര്‍ (ട്രഷറര്‍), മണിയന്‍ മുറിഞ്ഞപാലം, എസ്. അലാവുദീന്‍, നെയ്യാറ്റിന്‍കര സുന്ദരേശന്‍, സുകുമാരന്‍ നായര്‍, ആര്‍. സന്തോഷ് കുമാര്‍. ലീലാ അനില്‍കുമാര്‍ (വൈസ് പ്രസിഡന്റുര്‍), വി. കനകരാജന്‍, വര്‍ഗീസ്, അലക്‌സാണ്ടര്‍ മാത്യു, സി. രഘു. എം. നിസാറുദീന്‍, നേമം. കെ. മണികണ്ഠന്‍ നായര്‍ (സെക്രട്ടറിമാര്‍) സജ്ജയന്‍ ബാലരാമപുരം (ലീഗല്‍ അഡ്വൈസര്‍) എന്നിവരടങ്ങുന്ന ജില്ലാ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍