ന്യൂഡല്‍ഹി: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ച് കോണ്‍ഗ്രസ് നേതാവ്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സംഭവം. പ്രാദേശിക നേതാവ് സുരേന്ദര്കുമാറാണു പ്രിയങ്ക ഗാന്ധിക്കു പകരം പ്രിയങ്ക ചോപ്രയ്ക്കു സിന്ദാബാദ് വിളിച്ചത്. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയെ സമീപത്തു നിര്‍ത്തി സുരേന്ദര്‍കുമാര്‍ പ്രവര്‍ത്തകര്‍ക്കായി മൈക്കിലൂടെ മുദ്രാവാക്യം വിളിച്ചുനല്‍കുകയായിരുന്നു. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ്.. എന്നാണ് ആവേശം മൂത്ത സുരേന്ദര്‍ കുമാര്‍ വിളിച്ചുനല്‍കിയത്. തെറ്റി വിളിച്ച മുദ്രാവാക്യം അണികളില്‍ പലരും കണ്ണുംപൂട്ടി ഏറ്റുവിളിച്ചു. സുരേന്ദ്രര്‍ കുമാറിന്റെ മുദ്രാവാക്യം ഏറ്റുവിളിച്ചിരുന്ന സുഭാഷ് ചോപ്ര പ്രിയങ്ക ചോപ്രയ്ക്കു ജയ് വിളിക്കാന്‍ തുടങ്ങിയെങ്കിലും ഉടന്‍ തന്നെ അബദ്ധം മനസിലാക്കി.
തുടര്‍ന്ന് സുരേന്ദര്കുമാറിനെ തിരിഞ്ഞുനോക്കി അബദ്ധം ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ സുരേന്ദര്‍ കുമാര്‍ മാപ്പ് പറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രവചരിക്കുന്നുണ്ട്. ട്രോള്‍ മഴയാണ് കോണ്‍ഗ്രസിന്റെ ഈ സിന്ദാബാദ് വിളിക്ക്.

0 അഭിപ്രായങ്ങള്‍