വാഹന പരിശോധനയ്ക്കിടെ മൂവായിരം ലഹരി ഗുളികകള്‍ പിടികൂടി

 മുക്കം : കോടഞ്ചേരി എസ്‌ഐ കെ.പി അഭിലാഷും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ വാഹനപരിശോധനക്കിടെ ലഭിച്ചത് മാനസിക വിഭ്രാന്തിക്കുള്ള ലഹരിഗുളികകള്‍.കോടഞ്ചേരി കോളജ് പടിക്കല്‍ വച്ച് വാഹനപരിശോധനയില്‍ സ്വിഫ്റ്റ് കാറില്‍ നിന്നാണ് ഗുളികകള്‍ പിടികൂടിയത്.വാഹനത്തിലുണ്ടായിരുന്ന ചാവക്കാട് ചേലുളളില്‍ പി.എം.അനീഷ് ,കാസര്‍ഗോഡ് പടന്നക്കാട് സാദിഖ്, തൃക്കരിപ്പൂര്‍ ബീരിച്ചരി ബാജിദ് എന്നിവര്‍ ബംഗലൂരുവില്‍ നിന്നും വരികയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സംശയം തോന്നികാര്‍ പരിശോധിച്ചതില്‍ നിന്ന് കാറില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ച മൂവായിരത്തോളം മാനസിക വിഭ്രാന്തിക്കുപയോഗിക്കുന്ന ടാബ്ലറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. എസ്‌ഐ രാജീവ് ബാബു, എസ്‌ഐ വി.കെ സുരേഷ്, എഎസ്‌ഐ ഷിബില്‍ ജോസഫ്, എഎസ.ഐ പ്രദീപ്, ജിനേഷ് കുര്യന്‍ എന്നിവരുള്‍പ്പെട്ടസംഘമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍