പ്രതികളെ വെടിവെച്ച് കൊന്ന സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: തെലുങ്കാന പീഡനക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പോലീസുകാരെ പ്രതിചേര്‍ത്ത് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരായ ജി.എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 2014 ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കേസില്‍ പാലിക്കപ്പെട്ടില്ലെന്ന് ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ലോറിത്തൊഴിലാളികളായ മുഹമ്മദ് ആരിഫ്(26), ജോല്ലു ശിവ(20), ജോല്ലു നവീന്‍(20), സി. ചെന്നകേശവലു(20) എന്നിവരാണു പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വെളുപ്പിന് 5.45നും 6.15നും ഇടയിലായിരുന്നു സംഭവം. തെളിവെടുപ്പിനും കുറ്റകൃത്യത്തിന്റെ പുനരാവിഷ്‌കരണത്തിനുമായി രുന്നു പ്രതികളെ ഡോക്ടര്‍ കൊല്ലപ്പെട്ട ചാത്തന്‍പള്ളിയിലെത്തിച്ചത്. പ്രതികള്‍ പോലീസിന്റെ തോക്ക് കൈവശപ്പെടുത്തി വെടിവച്ചെന്നും പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണു പ്രതികള്‍ കൊല്ലപ്പെട്ടതെന്നും സൈബരാബാദ് പോലീസ് കമ്മീഷണര്‍ സി.വി. സജ്ജനാര്‍ പറഞ്ഞു. തെലുങ്കാനയില്‍ ഇരുപത്തിയഞ്ചുകാരിയായ വെറ്ററിനറി ഡോക്ടറെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം പ്രതികള്‍ തീ കൊളുത്തി കൊല്ലുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍