ട്രാക്കില്‍ അറ്റകുറ്റപ്പണി, ഏതാനും ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

 തൃശൂര്‍ : എറണാകുളംവള്ളത്തോള്‍നഗര്‍ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി റദ്ദാക്കി.കോയമ്പത്തൂര്‍ തൃശൂര്‍ പാസഞ്ചര്‍(56605) തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും, തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍(56603) ചൊവ്വ, ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലുംതൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍(56376) തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍(56365) ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലും, പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍(56366) തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഗുരുവായൂര്‍എറണാകുളം പാസഞ്ചര്‍(56371) ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലും ഗുരുവായൂരിനും തൃശൂരിനും ഇടയില്‍ സര്‍വീസ് അവസാനിപ്പിക്കും.എറണാകുളം പുന ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(22149) ചൊവ്വാഴ്ച തൃശൂരിലും 17ന് പുതുക്കാട്ടും ഒരു മണിക്കൂര്‍ 20 മിനിറ്റും 24ന് ഇടപ്പള്ളിയില്‍ 55 മിനിറ്റും നിര്‍ത്തിയിടും.തിരുവനന്തപുരം ഹസ്‌റത്ത് നിസാമുദ്ദീന്‍ പ്രതിവാര എക്‌സ്പ്രസ് (22655) ബുധനാഴ്ച ഒരു മണിക്കൂര്‍ 20 മിനിറ്റ് ഒല്ലൂരിലും 18 ന് പുതുക്കാട്ടും നിയന്ത്രണമേര്‍പ്പെടുത്തും. 25ന് എറണാകുളം ജംഗ്ഷനില്‍ 50 മിനിറ്റ് നിര്‍ത്തിയിടും.ചെന്നൈ എഗ്‌മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്(16127) ബുധനാഴ്ച ഒരു മണിക്കൂര്‍ 50 മിനിറ്റ് ചേര്‍ത്തലയില്‍ നിര്‍ത്തിയിടും. 14, 15 തീയതികളില്‍ ഒരു മണിക്കൂര്‍ 30 മിനിറ്റ് തൃശൂരിലും 16, 17 തീയതികളില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് ഒല്ലൂരിലും 21, 22 തീയതികളില്‍ ഒരു മണിക്കൂര്‍ 50 മിനിറ്റ് ആലുവയിലും 23, 24 തീയതികളില്‍ ഒരു മണിക്കൂര്‍ 35 മിനിറ്റ് കളമശേരിയിലും നിര്‍ത്തിയിടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍