സഹകരണ ബാങ്കുകളില്‍ ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത: മന്ത്രി എ.സി. മൊയ്തീന്‍

തിരുവില്വാമല: ആധുനിക സൗകര്യങ്ങളുടെ കുറവാണ് മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സഹകരണ മേഖലക്കുള്ളതെന്ന് മന്ത്രി എ.സി.മൊയ്തീന്‍. തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കിനു വേണ്ടി ആധുനിക രീതിയില്‍ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഐടി സംവിധാനങ്ങളും ആധുനിക സൗകര്യങ്ങളും ബാങ്കുകളില്‍ ഉണ്ടാകണം. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും സാമ്പത്തിക വിനിമയം സാധ്യമാക്കാന്‍ കഴിയുന്ന സൗകര്യങ്ങളിലേക്കെത്തണം. എന്നാലെ സഹകരണ മേഖലയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയൂ മന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് രണ്ടായിരത്തോളം വീടുകളാണ് സഹകരണ മേഖല നിര്‍മിച്ചു നല്‍കിയത്. ബാങ്ക് പ്രസിഡന്റ് കെ. ദിവാകരനുണ്ണി അധ്യക്ഷത വഹിച്ചു. യു.ആര്‍.പ്രദീപ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. മണി, രവി ചന്ദ്രന്‍, ഉമാ ശങ്കര്‍, എം.ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍