ഗുണ്ടയായി ജയസൂര്യ

 കലിപ്പ് ലുക്കില്‍ ഗുണ്ടയായി ജയസൂര്യ, അകമ്പടിയായി കിടിലന്‍ ആക്ഷന്‍ രംഗങ്ങളും. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള തൃശൂര്‍ പൂരത്തിന്റെ ട്രയിലര്‍ ആരാധകരെ മുഴുവന്‍ ആവേശത്തിലാഴ്ത്തുന്നതാണ്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രയിലര്‍ തരംഗമായിട്ടുണ്ട്. ആട് 2 എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജയസൂര്യവിജയ് ബാബു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് 'തൃശൂര്‍ പൂരം' പുള്ള് ഗിരി എന്ന കഥാപാത്രമായിട്ടാണ് ജയസൂര്യയെത്തുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിജയ് ബാബു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്വാതി റെഡ്ഡിയാണ് നായിക. സുദേവ് നായര്‍ ഇന്നസെന്റ്, സാബുമോന്‍; തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍