പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസമില്‍ ബന്ദ്; വ്യാപക അക്രമം

 ഗോഹട്ടി: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രഖ്യാപിച്ച ബന്ദ് പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും പരക്കെ അക്രമങ്ങള്‍ നടന്നുവെന്നാണ് വിവരം. അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളും പരീക്ഷകള്‍ റദ്ദാക്കി. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റസ് ഓഗനൈസേഷനും അസം സ്റ്റുഡന്റ്‌സ് യൂനിയനും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ മുസ്!ലിംകളല്ലാത്ത എല്ലാവര്‍ക്കും പൗരത്വം നല്‍കുന്നതിന് പൗരത്വനിയമം ഇളവു ചെയ്യുന്ന ഭേദഗതി ബില്‍ കടുത്ത എതിര്‍പ്പുകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം 12 മണിയോടെയാണ് ലോക്‌സഭയില്‍ പാസാക്കിയത്. 311നെതിരെ 80 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍