ഇങ്ങനെ പറയുന്നവരുടെ മകള്‍ക്ക് എന്റെ കുട്ടിക്ക് സംഭവിച്ചത് പോലെ സംഭവിക്കണം അപ്പോഴേ അതിന്റെ വേദന മനസിലാകൂ: സൗമ്യയുടെ അമ്മ

തൃശൂര്‍: യുവഡോക്ടറെ ക്രൂരമായി പീഡിപ്പിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി തൃശൂരില്‍ ട്രെയിന്‍ യാത്രക്കിടെ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സൗമ്യയുടെ അമ്മ. പീഡനക്കേസിലെ പ്രതികള്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നും, ഗോവിന്ദ ചാമിക്ക് അങ്ങനൊരു ശിക്ഷ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുകയാണെന്നും അവര്‍ പറഞ്ഞു. 'വെടിവെച്ച് കൊല്ലരുതെന്ന് പറയുന്നവരുടെ മകള്‍ക്ക് എന്റെ കുട്ടിക്ക് സംഭവിച്ചത് പോലെ സംഭവിക്കണം. അപ്പോഴേ അവര്‍ക്ക് അതിന്റെ വേദന മനസിലാകൂ. സൗമ്യയുടെ അമ്മ പറഞ്ഞത് സത്യമായിരുന്നുവെന്ന് അന്നേ അവര്‍ക്ക് തോന്നുകയുള്ളു. ആര്‍ക്കും ഇങ്ങനൊരു സംഭവം ഉണ്ടാകാതിരിക്കട്ടെ. കാരണം ഞാന്‍ അനുഭവിച്ച വേദന ഇനിയൊരാള്‍ അനുഭവിക്കരുതേ എന്ന് പ്രാര്‍ഥിച്ച് ജീവിക്കുകയാണ്. കുട്ടികളെപ്പോലും വെറുതെ വിടുന്നില്ല. ഇവരെയൊക്കെ കൊന്ന് കുഴിച്ചു മൂടണം,വെടിവച്ചല്ല കഴുത്ത് വെട്ടിക്കൊല്ലണം. ജീവിക്കാന്‍ ഒരു അര്‍ഹതയും ഇല്ല. എന്റെ മകള്‍ അത്രയും വേദന അനുഭവിച്ചിട്ടും ഇന്നവന്‍ സുഖമായി അതിന്റെയുള്ളില്‍ ജീവിക്കുകയാ'സൗമ്യയുടെ അമ്മ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍