ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

 കോഴിക്കോട് : കക്കോടി പഞ്ചായത്ത് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ചെറുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ പി. അനില്‍ ഉദ്ഘാടനം ചെയ്തു.ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകള്‍ക്കപ്പുറത്തു മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു സമൂഹമായി മാറാന്‍ നമുക്കു സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്‌റ് നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം. ഇ. എസ്. ജില്ലാ പ്രസിഡന്റ് പാലക്കണ്ടി അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായിരുന്നു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മക്കടോല്‍ ഗോപാലന്‍. ജാബിര്‍ കക്കോടി. കെ. പി. അബൂബക്കര്‍. എന്‍. പി. അബ്ദുള്‍ റസാഖ്. എം.ടി. സാബിറ. കെ. എം. മുനീറ. വി. റീജ. തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍