നഗരപരിധിയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമല്ല; കേന്ദ്രം നിയമത്തെ മറികടന്ന് ഗുജറാത്ത്

അഹമ്മദാബാദ്: ഗുജറാത്തിലെ നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം ഇനി ഹെല്‍മെറ്റ് ധരിച്ചാല്‍ മതി. സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധികളില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര ഗതാഗതനിയമത്തെ മറികടന്നാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനം. ജനങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പും ബുദ്ധിമുട്ടുകളും മാനിച്ചാണ് തീരുമാനം. നഗരത്തിലുള്ളവര്‍ അധികം ദൂരം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരല്ലെന്നും ഗതാഗതമന്ത്രി ആര്‍.സി. ഫല്‍ദു പറഞ്ഞു. എന്നാല്‍ പഞ്ചായത്ത് പ്രദേശങ്ങളിലും ദേശീയ, സംസ്ഥാന പാതകളിലും ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചാല്‍ പിഴ ഇടാക്കും. ഗതാഗതനിയമങ്ങള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ കനത്തപിഴ ആദ്യം വെട്ടിക്കുറച്ചത് ഗുജറാത്ത് സര്‍ക്കാരാണ്. ഇതിനു പിന്നാലെയാണ് നഗരപരിധിയില്‍ ഹെല്‍മെറ്റും നിര്‍ബന്ധമല്ലാതാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍