ആയുധ നിയമഭേദഗതി പാസാക്കി , ഒരാള്‍ക്ക് രണ്ട് തോക്കു മാത്രം

ന്യൂഡല്‍ഹി: ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായി കുറച്ചുള്ള ആയുധ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നിയമവിരുദ്ധമായി തോക്കുകള്‍ കൈവശം വയ്ക്കല്‍, നിര്‍മ്മിക്കല്‍ എന്നിവയ്ക്ക് കൂടുതല്‍ ശിക്ഷയും ഉറപ്പാക്കുന്നു. തോക്കുകളുടെ ലൈസന്‍സ് കാലാവധി മൂന്നില്‍ നിന്ന് അഞ്ചാക്കി. 1959ലെ നിയമത്തില്‍ നിരവധി പിശകുകളുണ്ടെന്ന് ബില്‍ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പുതിയ ഭേദഗതി കായികതാരങ്ങളെ ബാധിക്കില്ല. ആഘോഷത്തിന്റെ ഭാഗമായുള്ള വെടിവയ്പുമായി ബന്ധപ്പെട്ട ശിക്ഷ വര്‍ദ്ധിപ്പിച്ചതിനെചില പ്രതിപക്ഷാംഗങ്ങള്‍ എതിര്‍ത്തു. ഒരു വ്യക്തിക്ക് ലൈസന്‍സുള്ള തോക്കുകള്‍ രണ്ട് മാത്രം. ബില്‍ നിയമമായാല്‍ അധികമായി കൈവശമുള്ളവ 90 ദിവസത്തിനകം തിരിച്ചുനല്‍കണം നിയമവിരുദ്ധമായി തോക്ക് നിര്‍മ്മിക്കല്‍, വില്‍ക്കല്‍, അറ്റകുറ്റപ്പണി, കൈവശം വയ്ക്കല്‍ എന്നിവയ്ക്ക് ജീവിതാവസാനം വരെ തടവ്. കുറഞ്ഞ ശിക്ഷ 14 വര്‍ഷം. നിലവില്‍ 7 മുതല്‍ 14 വര്‍ഷം. സായുധ സേനകളുടെ തോക്ക് മോഷ്ടിച്ചാല്‍ പത്തു വര്‍ഷം തടവ് അല്ലെങ്കില്‍ ജീവപര്യന്തം .ആഘോഷത്തിന്റെയോ മതാചാരത്തിന്റെയോ ഭാഗമായി മറ്റുള്ളവരുടെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ വെടിയുതിര്‍ക്കല്‍ രണ്ടുവര്‍ഷം തടവും ഒരു ലക്ഷം പിഴയുംരാജ്യത്ത് 35 ലക്ഷത്തോളം ലൈസന്‍സുള്ള തോക്കുണ്ടെന്നാണ് കണക്ക്. ഉത്തര്‍പ്രദേശില്‍ 13 ലക്ഷം പേര്‍ക്ക് ലൈസന്‍സുള്ള തോക്കുണ്ട്. ജമ്മുകാശ്മീരില്‍ 3.7 ലക്ഷം, പഞ്ചാബില്‍ 3.6 ലക്ഷം, രാജസ്ഥാനില്‍ 1.7 ലക്ഷം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍