ഷെയ്ന്‍ നിഗത്തിന്റെ വിലക്കിനെ കുറിച്ച് പ്രതികരിക്കാതെ ദിലീപ്

കൊച്ചി: യുവ നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറി നടന്‍ ദിലീപ്. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും വഴുതിമാറുകയായിരുന്നു ദിലീപ്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടയിലാണ് ദിലീപിനോട് ഷെയ്ന്‍ നിഗം വിഷയത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചത്.ഫിയോക് എന്ന സംഘടനയുടെ തുടക്കക്കാരില്‍ പ്രധാനിയായ ദിലീപ് ഒരു നടനെ വിലക്കിയതില്‍ എന്ത് അഭിപ്രായം പറയും എന്നായിരുന്നു ചോദ്യം. എന്നാല്‍, താന്‍ ഈ നാട്ടുകാരനേ അല്ലെന്നും, താന്‍ ഇതേപ്പറ്റി ഒന്നും പറയുന്നില്ലെന്നും ദിലീപ് മറുപടി നല്‍കി.'സിനിമയുടെ വിലക്കിനെതിരെയാണ് ഫിയോക് രൂപീകരിച്ചത്. ഇപ്പോള്‍ വിലക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. ഇതിലെന്താണ് പ്രതികരം. ചോദ്യത്തിന് ദിലീപിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇപ്പോള്‍ തനിക്കൊന്നും സംസാരിക്കാന്‍ പാടില്ല, അതുകൊണ്ടാണ്. സിനിമയെ കുറിച്ച് മാത്രം. നോ അദര്‍ ക്യൊസ്റ്റന്‍സ് , ഞാന്‍ ഈ നാട്ടുകാരനേ അല്ല'എന്നായിരുന്നു പ്രതികരിച്ചത്. എന്നാല്‍, തന്റെ പുതിയ ചിത്രമായ 'മൈ സാന്റെ'യെ കുറിച്ച് സംസാരിക്കുകയും ചെയ്തു. എന്റെര്‍ടൈന്‍മെന്റ് മൂവി ആണെന്നും കുട്ടികള്‍കുടുംബങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാകുന്ന സിനിമയായിരിക്കുമെന്നും ദിലീപ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍