മൊബൈല്‍ ഫോണ്‍ സന്ദേശം മുടങ്ങി റേഷന്‍ വാങ്ങാന്‍ ആളെത്തുന്നില്ല

 പാലക്കാട് :നവംബര്‍ അവസാനിക്കാന്‍ നാലു ദിവസം മാത്രം ശേഷിക്കുമ്പോഴും ജില്ലയിലെ റേഷന്‍കടകളില്‍ ധാന്യം വാങ്ങാനെത്തുന്ന ഉപഭോക്താക്ക ളുടെ വന്‍ കുറവ് സബ്‌സിഡി യിലുള്ളതും ഇല്ലാത്തതുമായ മുന്‍ഗണേതര കാര്‍ഡുകാരാണ് കടയിലെത്താത്തവരിലേറെയും. എല്ലാമാസവും കാര്‍ഡുടമയുടെ ഫോണിലേക്ക് അതാതു മാസത്തെ റേഷന്‍ വിഹിതത്തിന്റെ വിവരങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശം ഭക്ഷ്യവകുപ്പില്‍നിന്ന് ലഭിക്കാറുണ്ട്.എന്നാല്‍ ഇത്തവണ ഈ സന്ദേശം അയച്ചിട്ടില്ല.ഇതിനാല്‍ റേഷന്‍ ഇല്ലെന്ന ധാരണയിലാണ് ഏറെപ്പേരും എത്താത്തതെന്ന് വ്യാപാരികള്‍ പറയുന്നു ഇതോടെ കടകളില്‍ ഭക്ഷ്യധാന്യം വില്‍ക്കാതെ കെട്ടിക്കിടക്കുകയാണ്. അതേസമയം ഇത്തവണ മുന്‍ഗണനേതര വിഭാഗത്തിനു രി മൂന്ന് കിലോ മാത്രമായതും പലരും കടകളില്‍ എത്താത്തതിന് കാരണമായി. ഒക്ടോബറില്‍ 10 കിലോ അരി ആയിരുന്നു നല്‍കിയിരുന്നത്.കേന്ദ്രം അലോട്ട്‌മെന്റ് കുറച്ചതാണ് അരി കുറയാന്‍ കാരണമെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറയുന്നു.മുന്‍മാസങ്ങളില്‍ മുന്‍ഗണനേതര വിഭാഗത്തിലെ ശരാശരി 80 ശതമാനം ഭക്ഷ്യധാന്യമാണ് വില്‍പ്പന നടന്നത്. എല്ലാ ഉപഭോ ക്താക്കളും വാങ്ങിയാലേ കേന്ദ്ര വിഹിതം പൂര്‍ണ്ണമായി കിട്ടൂ. റേഷന്‍ വിഹിതം സംബന്ധിച്ച മൊബൈല്‍ സന്ദേശം വഴി റേഷന്‍ വിവരങ്ങള്‍ ഉപഭോക്താക്കളെ അറിയിച്ചിരുന്നുവെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത് കുമാര്‍ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍