പോലീസിന് തോക്ക് നല്‍കിയിരിക്കുന്നത് കാണാനല്ല: ബിജെപി നേതാവ്

 ന്യൂഡല്‍ഹി: വെറ്റനറി ഡോക്ടറെ ലൈംഗീകമായി പീഡിപ്പിച്ച് തീവച്ച് കൊന്ന കേസിലെ പ്രതികളെ വധിച്ച പോലീസ് നപടിയെ ന്യായീകരിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. പോലീസിന് തോക്ക് നല്‍കിയിരിക്കുന്നത് കാണാനല്ലെന്ന് അവര്‍ പറഞ്ഞു. പാര്‍ലമെന്റിലായിരുന്നു ബിജെപി വനിതാ നേതാവിന്റെ പ്രതികരണം.പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാല്‍ പോലീസ് വെടിവയ്ക്കും. അതിനാണ് അവര്‍ക്ക് ആയുധം നല്‍കിയിരിക്കുന്നത്. പോലീസിന്റെ കൈയില്‍ തോക്കുള്ളത് കാണാനല്ലെന്ന് ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച് അവര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍