ശംഖുമുഖം ബീച്ചില്‍ വെളിച്ചമില്ലാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

 തിരുവനന്തപുരം : പുതുവത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശംഖുംമുഖം ബീച്ചിലെ തെരുവുവിളക്കുകള്‍ കത്താത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ശംഖുംമുഖം ബീച്ചി്‌ന്റെ ചുമതലയുള്ള കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നലകിയത്. ക്രിസ്തുമസ് ആഘോത്തിന്റെ ഭാഗമായി ബിച്ച് സജീവമായിരുന്നു. ഓഖി സമയത്ത് ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ നീക്കം ചെയ്തത് തിരികെ സ്ഥാപിച്ചിട്ടില്ല. സഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടും ലൈറ്റുകള്‍ കത്താത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. പലരും ഇരുട്ടില്‍ തപ്പിത്തടഞ്ഞാണ് നടക്കുന്നത്. ബീച്ചിലുള്ള കച്ചവടക്കാരുടെ ഹാലജന്‍ ലൈറ്റില്‍ നിന്നുള്ള അരണ്ട പ്രകാശത്തിലാണ് വിനോദ സഞ്ചാരികള്‍ നടക്കുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന 20 ഹൈമാസ്റ്റ് ലൈറ്റുകള്‍ ബീച്ചിന്റെ പലഭാഗത്തായി ഉപേക്ഷിച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം രഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. അടിയന്തരമായി ബീച്ചില്‍ വെളിച്ചമെത്തിക്കണമെന്നാണ് ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍