എഴുപതിന്റെ ചെറുപ്പത്തില്‍ കഥകളി രണ്ടാം അരങ്ങേറ്റം

ചെറുപ്പുളശ്ശേരി:കഥകളി കടിച്ചു അരങ്ങേറ്റം നടത്തിയ പഴയകാലത്തെ മൂന്നുപേര്‍ നൂറ്റാണ്ടിനുശേഷം വേഷമണിഞ്ഞ് ഒത്തുകൂടിയത് വിസ്മയക്കാഴ്ചയായി.നവതി പിന്നിട്ട വിഖ്യാത അണിയറ കലാകാരന്‍ നമ്പ്യാരത്ത് അപ്പുണ്ണിത്തരകന്റെ നേതൃത്വത്തിലുള്ള മാങ്ങോട്ടെ മഞ്ജുതരയില്‍ ആയിരുന്ന 70 വയസ്സ് പിന്നിട്ട മൂവരുടെയും അപൂര്‍വ്വ സംഗമം കലാമണ്ഡലം ടി.രാമചന്ദ്രന്‍ കൃഷ്ണനായും കലാമണ്ഡലം സി.ശങ്കരനാരായണന്‍ ദുശ്ശാസനനുമായി വേഷമിട്ടാണ് വീണ്ടും ഒരു അരങ്ങേറ്റത്തിന്റെ രണ്ടാംഭാഗം അരങ്ങേറിയത്. 1958 മുതല്‍ കീഴ്പാടം കുമാരന്‍ നായരാശാന്റെയും മാങ്ങോട് കേശവ മന്നാടിയാരുടെയും ശിക്ഷണത്തിലും 1963 മുതല്‍ കലാമണ്ഡലത്തില്‍ കഥകളി അഭ്യസിച്ച ശേഷമാണ് കലാമണ്ഡലം രാമചന്ദ്രന്‍ കഥകളി അരങ്ങേറ്റം നടത്തിയത്. പിന്നീട് വിവിധ സ്ഥാപനങ്ങളില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത് വിരമിച്ചു.പാരമ്പര്യമായി കലാരംഗത്ത് സജീവമായ കലാമണ്ഡലം ശങ്കരനാരായണന്‍ 1961 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു.കലാമണ്ഡലം പത്മനാഭനാശാന്റെയും കലാമണ്ഡലം ഗോപിയാശാന്റെയും ശിക്ഷണത്തിലാണ് ശങ്കരനാരായണന്‍ കഥകളിയുടെ പാഠങ്ങള്‍ സ്വായത്തമാക്കിയതും പിന്നീട് അരങ്ങേറ്റം നടത്തിയതും. 1970 മുതല്‍ 1982 വരെ ഗ്വാളയാറിലെ ലിറ്റില്‍ ബാലെ ട്രൂപ്പില്‍ ജോലിചെയ്തു. 1961 കലാമണ്ഡലം നടരാജനും, കലാമണ്ഡലം പത്മനാഭനാശാനെയും കലാമണ്ഡലം ഗോപി ആശാന്റെയും കീഴിലായിരുന്നു കഥകളി അഭ്യസിച്ചത്.അരങ്ങേറ്റം കഴിഞ്ഞ് ഡല്‍ഹിയില്‍ ആര്‍ട്ട് ഡയറക്ടറായി 33 വര്‍ഷം ജോലി ചെയ്തു. ജോലിയില്‍ നിന്ന് വിരമിച്ചു മൂന്നുപേരും പഴയകാല കഥകളി ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും വേഷങ്ങള്‍ അണിയാനും വേണ്ടിയാണ് ഇന്നലെ മാങ്ങോട് നമ്പ്യാരത്ത് അപ്പുണ്ണിത്തരകന്റെ വീട്ടിലെത്തിയത്.മൂവരുടെയും കഥകളി അരങ്ങേറ്റത്തിന് ഉടുത്തു കെട്ടിച്ചത് അപ്പുണ്ണിത്തരകന്‍ ആയിരുന്നു.ഇതുകാരണം രണ്ടാമത്തെ അരങ്ങേറ്റത്തിനും അപ്പുണ്ണിത്തരകന്‍ തന്നെ വേണമെന്ന് ഇവരുടെ മോഹമായിരുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ പച്ചയും നടരാജന്‍ കത്തിയും ശങ്കരനാരായണന്റെ താടിയും കളിയരങ്ങില്‍ ഇനിയും വളരെയധികം പ്രതീക്ഷകള്‍ നല്‍കും എന്ന് തന്നെയാണ് അപ്പുണ്ണിത്തരകന്റെ പക്ഷം.കലാമണ്ഡലം ശിവരാമന്‍,കലാമണ്ഡലം ഹരിമോഹന്‍,കലാമണ്ഡലം വൈശാഖ്,കലാമണ്ഡലം വിവേക്,രാമകൃഷ്ണന്‍,ഉണ്ണി എന്നിവരും വേഷങ്ങള്‍ ഒരുക്കുന്നതില്‍ പങ്കാളികളായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍