ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരിക്കാതെ മോഹന്‍ലാല്‍

തിരുവനന്തപുരം : ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരണം നല്‍കാന്‍ തയാറാവാതെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് മാറി നില്‍ക്കനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നുവെന്നും അതിന്റെ നഷ്ട പരിഹാരമായി ഏഴ് കോടി രൂപ ഷെയിന്‍ നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. അതിനൊപ്പം ഷെയിന് വിലക്കേര്‍പ്പെടുത്തിയും സംഘടന തീരുമാനമെടുത്തിരുന്നു. ഈ വിഷയത്തില്‍ അമ്മ സംഘടനക്ക് ഷെയിന്‍ നിഗം പരാതി ബോധിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍