നിങ്ങളുടെ വായ ആരെങ്കിലും തുന്നിക്കെട്ടിയോ;

ഷെയ്ന്‍ വിവാദത്തില്‍ ഹരീഷ് പേരടി ഷെയ്ന്‍ നിഗം വിവാദത്തില്‍ ആഷിഖ് അബു, ശ്യാം പുഷ്‌ക്കരന്‍, രാജീവ് രവി, ഗീതു മോഹന്‍ദാസ്, പാര്‍വതി തിരുവോത്ത് എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്ന് നടന്‍ ഹരീഷ് പേരടി. നിങ്ങളുടെ വായ ആരെങ്കിലും തുന്നിക്കെട്ടിയോ എന്ന ചോദ്യമുന്നയിക്കുന്ന ഹരീഷ് നിങ്ങളുടെ സിനിമയില്‍ അഭിനയിച്ച ഷെയ്ന്‍ നിഗം എന്ന നടന്റെ പ്രശ്‌നം ലോകം മുഴുവനുമുള്ള മലയാളികള്‍ ചര്‍ച്ച ചെയ്യുന്നുവെന്നും മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ടിയത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങള്‍ക്ക് എന്താണ് പറ്റിയതെന്ന് ഹരീഷ് ചോദിക്കുന്നു.അവനെ നിങ്ങള്‍ അനുകൂലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നുവെന്ന് കുറിച്ചാണ് ഹരീഷ് പേരടി തനന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍