അച്ഛന്റെയും അമ്മയുടേയും ജനന തിയതി ചോദിക്കുന്നത് ശുദ്ധഅസംബദ്ധം: ആന്റണി

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കേതിരേ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അച്ഛന്‍ എവിടെ ജനിച്ചു, അമ്മ എവിടെ ജനിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് എന്‍പിആറില്‍ ഉള്ളത്.
ഇതിനുള്ള രേഖകള്‍ ജനങ്ങള്‍ എങ്ങനെ ഹാജരാക്കും. അച്ഛന്റെയും അമ്മയുടേയും ജനന തിയതി തനിക്കുപോലും അറിയില്ല. പിന്നെ ഈ നാട്ടിലെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോയെന്നും ആന്റണി ചോദിച്ചു.കോണ്‍ഗ്രസ് ഒരുകാലത്തും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ളത്. കോണ്‍ഗ്രസ് ഭരണകാലത്ത് നടപ്പിലാക്കിയ എന്‍പിആറില്‍ മതത്തെക്കുറിച്ച് ചോദ്യമില്ല. ഇതുനറച്ചുവച്ച് പ്രധാമന്ത്രിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആന്റണി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍