ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്; ജൂണ്‍ ഒന്നു മുതല്‍

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി അടുത്ത വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉള്‍പ്പെ ടെ ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി ഏറ്റവും വലിയ നേട്ടമാണെന്നു കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് ന്യായവില ഷോപ്പുകളില്‍നിന്ന് ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തെ ഏതു റേഷന്‍കടയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ വാങ്ങാം. ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍ ഉപകരണവുമായി ആധാര്‍, ബയോമെട്രിക് വിവരങ്ങള്‍ ബന്ധിപ്പിച്ച ശേഷം പദ്ധതി ആരംഭിക്കുമെന്നും മന്ത്രി ഇന്നലെ ലോക്‌സഭയില്‍ വ്യക്തമാക്കി. തൊഴില്‍ തേടി അയല്‍ നാടുകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കുടിയേറിയ തൊഴിലാളികള്‍ക്ക് ഈ പദ്ധതി പ്രയോജനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. അടിസ്ഥാന മാതൃകയ്ക്ക് അടിസ്ഥാനമാക്കുന്നതിനായി ഒരു രാജ്യം ഒരു നിലവാരം (വണ്‍ നേഷന്‍, വണ്‍ സ്റ്റാന്‍ഡേര്‍ഡ്) പദ്ധതിയും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍