പൗരത്വ ഭേദഗതി ബില്‍: ഒരു പൗരനെ പോലും രാജ്യത്തിനു പുറത്താക്കാന്‍ അനുവദിക്കില്ലെന്ന് മമത

കൊല്‍ക്കത്ത: ഒരു പൗരനെ പോലും രാജ്യത്തിനു പുറത്താക്കാന്‍ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തങ്ങള്‍ എല്ലാവരും രാജ്യത്തെ പൗരന്‍മാരാണ്. എല്ലാവര്‍ക്കും വോട്ടര്‍ ഐഡിയും തിരിച്ചറില്‍ കാര്‍ഡും ഉണ്ട്. പിന്നെ എന്തിനാണ് വീണ്ടും പൗരത്വം തെളിയിക്കുന്നതെന്നും മമത ചോദിച്ചു. താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് അവര്‍ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും മമത പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം. പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകും മമത കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍