സിനിമാസെറ്റിലെ മയക്കുമരുന്ന്: പരാതി കിട്ടിയാല്‍ നടപടിയെന്നു മന്ത്രി ബാലന്‍

 തിരുവനന്തപുരം: സിനിമാ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് നിര്‍മാതാക്കള്‍ ഉയര്‍ത്തിയ ആരോപണം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കും. നിര്‍മാതാക്കള്‍ അവരുടെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയാണു വേണ്ടത്. അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥര്‍ക്ക് തന്നെ പരാതി നല്‍കിയാല്‍ മതി. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടംപോലെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും സാധിക്കില്ല. പരിശോധനകളും അറസ്റ്റും മജിസ്‌ട്രേറ്റിന്റെ അറിവോടെയാണ് നടക്കുന്നത്. എന്നാല്‍ മയക്കുമരുന്ന് നിരോധാന നിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൃത്യവും ഉത്തമവുമായ ബോധ്യമുണ്ടായിരിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍