തടങ്കല്‍ കേന്ദ്രങ്ങളില്ലെന്നു മോദി പറയുന്നതു നുണ: തരുണ്‍ ഗൊഗോയി

 ഗുവാഹത്തി: രാജ്യത്തു തടങ്കല്‍കേന്ദ്രങ്ങ ളില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് നുണയാണെന്നു മുന്‍ ആസാം മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയി. ആസാമിലെ ഗോല്‍പാറ ജില്ലയിലെ മാതിയയില്‍ തടങ്കല്‍ കേന്ദ്രത്തിനായി 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ 46 കോടി അനുവദിച്ചെന്നു ഗൊഗോയി പറഞ്ഞു. 2008ല്‍ ഗുവാഹത്തി ഹൈക്കോടതി ഉത്തരവു പ്രകാരമാണു താന്‍ മുഖ്യമന്ത്രിയായിരിക്കേ ആസാമില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചതെന്നു ഗൊഗോയി പറഞ്ഞു. അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നു മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നിര്‍ദേശിച്ചിരുന്നു. മോദി നുണ പറയുന്നവനാണ്. 2018ല്‍ ഗോല്‍പാറയിലെ മാതിയയില്‍ 3,000 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം നിര്‍മിക്കാന്‍ 46 കോടി രൂപയാണ് അനുവദിച്ചത്.തടങ്കല്‍കേന്ദ്രങ്ങളില്ലെന്ന് ഇപ്പോള്‍ മോദി പറയുന്നു. കോണ്‍ഗ്രസാണു തടങ്കല്‍കേന്ദ്രങ്ങള്‍ സ്ഥാപിച്ചതെന്നു ബിജെപി പറയുന്നു. ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ വിദേശികളെന്നു കണ്ടെത്തിയവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നു ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.അതു പാലിക്കുക മാത്രമാണു ഞങ്ങള്‍ ചെയ്തത്. 2001 മുതല്‍ 2016 വരെ ആസാം മുഖ്യമന്ത്രിയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍