ഉന്നാവോ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം;

വെന്റിലേറ്ററില്‍ ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി കത്തിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ വ്യാഴാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് പെണ്‍കുട്ടി കഴിയുന്നതെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സുനില്‍ ഗുപ്ത അറിയിച്ചു. ഡോ.ശലഭകുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പെണ്‍കുട്ടിയെ പരിശോധിക്കുന്നത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, സംഭവം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.കൂട്ടമാനഭംഗത്തിനിരയാക്കിയതിന് പരാതി നല്‍കിയതിനാണ് പെണ്‍കുട്ടിയെ പ്രതികളുള്‍പ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണം. കേസിലെ അഞ്ചു പ്രതികളെയും ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍