കാലത്തിന് യോജിച്ച പരിശോധനകളും ശിക്ഷാനടപടികളും മോട്ടോര്‍ വാഹനവകുപ്പ് നടപ്പിലാക്കും: മന്ത്രി എ.കെ.ശശീന്ദ്രന്‍

കഴക്കൂട്ടം: പുതിയ കാലത്തിന് യോജിച്ച പരിശോധനകളും ശിക്ഷാനടപടികളും മോട്ടോര്‍ വാഹനവകുപ്പ് നടപ്പിലാക്കുമെന്നു ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതി സൂചിപ്പിച്ചപോലെ ജനങ്ങളെ വേട്ടയാടികൊണ്ടല്ല ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാകും പരിശോധന ഇതിനായി അത്യാധുനിക സംവിധാനങ്ങളുള്ള 240 കാമറകള്‍ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു .കൂടുതല്‍ സൗകര്യത്തോടെ മാറ്റിസ്ഥാപിച്ച കഴക്കൂട്ടം സബ് ആര്‍ടി ഓഫിസിന്റെ ഉദ്ഘാടനം കാട്ടായിക്കോണത്തു നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി .ഇരുപത്തി നാല് മണിക്കൂറും സദാ ചലിക്കുന്ന പരിശോധനാ സംവിധാനം സെയ്ഫ് കേരളാ പദ്ധതിയിലൂടെ കേരളമാകെ നടപ്പിലാക്കും. നിയമ ലംഘനങ്ങളും അപകടങ്ങളും അപകട മരണങ്ങളും കുറച്ചു കൊണ്ടുവരാന്‍ മോട്ടോര്‍വാഹനവകുപ്പ് ജാഗരൂഗരായിരിക്കും .സ്ഥലം ലഭ്യമായാല്‍ കഴക്കൂട്ടത്തു ഓട്ടോമാറ്റിക് ഡ്രൈവിംഗ് യൂണിറ്റ് സര്‍ക്കാര്‍ സ്ഥാപിക്കുവാനും മന്ത്രി സന്നദ്ധത അറിയിച്ചു .സംസ്ഥാനത്തെ നവീകരിച്ച ഇരുപത്തിരണ്ടാമത്തെ സബ് ആര്‍ ടി ഓഫിസാണ് കാട്ടായിക്കോണത്തു പ്രവര്‍ത്തനമാരംഭിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു .ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ,കൗണ്‍സിലര്‍മാരായ സിന്ധു ശശി ,മേടയില്‍ വിക്രമന്‍ ,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടായിക്കോണം ജി. അരവിന്ദന്‍ , ചന്തവിള മധു ,ജയകൃഷ്ണന്‍ ,ശാസ്തവട്ടം ഷാജി, സ്വാഗത സംഘം കണ്‍വീനര്‍ ഡി. രമേശന്‍ ,ആര്‍ടി എസ്. ആര്‍. ഷാജി ,ജോയിന്റ് ആര്‍ടിഒ എസ്.പി. സ്വപ്!ന എന്നിവര്‍ പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍