മുംബൈ: മഹാരാഷ്ട്രയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന എല്ലാ വികസന പദ്ധതികളും പുനഃപരിശോധിക്കണമെന്ന് തീരുമാനമെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇക്കൂട്ടത്തില്‍ ഏറെ പേരുകേട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ മുംബൈയ് അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് കൗതുകകരം. ഇതിനുമുന്‍പ് ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മെട്രോ റെയില്‍ കാര്‍ഷെഡ് പദ്ധതിയും താക്കറെ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി താന്‍ നിര്‍ത്തിവയ്ക്കുകയല്ല ചെയ്തതെന്നും പദ്ധതിയില്‍ പുനഃപരിശോധന നടത്തുക മാത്രമാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. 'ഈ സര്‍ക്കാര്‍ സാധാരണ പൗരന്റെ കൂടെയാണ്. നിങ്ങള്‍ എന്നോട് ചോദിച്ചതിന് ഞാന്‍ ഉത്തരം പറയുന്നു. (മുംബൈ് അഹമ്മദാബാദ്) ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ഞങ്ങള്‍ പുനഃപരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ആരെയ് മെട്രോ റെയില്‍ കാര്‍ ഷെഡ് പദ്ധതി പോലെ അത് നിര്‍ത്തിവച്ചിരിക്കുകയാണോ എന്ന് ചോദിച്ചാല്‍, ഇല്ല. ഞാന്‍ അത് നിര്‍ത്തിവച്ചിട്ടില്ല.' ഉദ്ധവ് താക്കറെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും വിശദമായ ഒരു റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തിറക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന് നിലവില്‍ അഞ്ച് ലക്ഷം കോടിയുടെ കടമുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.എന്നിരുന്നാലും മഹാരാഷ്ട്രയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഈ കടബാദ്ധ്യത തടസ്സമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആരെയ് വനത്തിലെ 2000 മരങ്ങള്‍ വെട്ടിമാറ്റിയ ശേഷം മെട്രോ റെയില്‍ കാര്‍ ഷെഡ് നിര്‍മിക്കാനായിരുന്നു ഫഡ്നാവിസ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. ഈ തീരുമാനം പ്രകൃതി സ്നേഹികളുടെയും ജനങ്ങളുടെയും പ്രതിഷേധത്തിന് വഴിവച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും സമാനമായ പ്രതിഷേധത്തിന് വഴിയൊരുക്കി. പദ്ധതിയ്ക്കായി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത ഭൂമിക്ക് തക്കതായ നഷ്ടപരിഹാരം ലഭിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.
0 അഭിപ്രായങ്ങള്‍