ഉള്ളിവില കോടതി കയറുന്നു ; ഇടപെടലാവശ്യപ്പെട്ട് ഹര്‍ജി

 കൊച്ചി: രാജ്യത്ത് ഉള്ളിവില ക്രമാതീതമായി വര്‍ധിക്കുന്നതിനിടെ കോടതി ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ഉള്ളിവില നിയന്ത്രിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യപ്പെട്ടാണ് ഹര്‍ജി. പാര്‍ലമെന്റിലോ അംസംബ്ലികളിലോ ഉള്ളിവില വര്‍ധന ചര്‍ച്ചയാകുന്നില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളും വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എറണാകുളം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന അഡ്വ.മനു റോയ്‌യാണ് ഹര്‍ജി സമര്‍ച്ചിരിക്കുന്നത്. സാധാരണക്കാരന് താങ്ങാനാകുന്നതിനും മേലെയാണ് ഉള്ളിവിലയെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നു പോലും ഇതിന് നടപടിയുണ്ടാകുന്നി ല്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍