കോടിയേരി അവധിക്ക് അപേക്ഷിച്ചിട്ടില്ല: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്


  • പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുക്കുന്നു എന്നത് അടിസ്ഥാന രഹിതം


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് അപേക്ഷിച്ചെന്ന വാര്‍ത്തകളെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. കോടിയേരി അവധി അപേക്ഷിച്ചിട്ടില്ല. പുതിയ താല്‍ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കോടിയേരി അവധിക്ക് അപേക്ഷിച്ചെന്ന വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണ്. ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല. വരുന്ന കമ്മിറ്റികളില്‍ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കോടിയേരി ചികിത്സാര്‍ഥം ആറു മാസത്തേക്ക് അവധിയില്‍ പ്രവേശിക്കുന്നു എന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ട്. താത്കാലിക സെക്രട്ടറി സ്ഥാനത്തേക്കു ഇ.പി. ജയരാജന്‍, എം.എ. ബേബി, എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍