ന്യൂനമര്‍ദം : കനത്ത ജാഗ്രതാനിര്‍ദേശം

 കോഴിക്കോട്: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മത്സ്യതൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്പെടാനും പിന്നീട് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്.മുന്‍കരുതലി്‌ന്റെ ഭാഗമായി കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ ഉടന്‍ അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.വള്ളങ്ങള്‍ കടലില്‍ പോകരുത്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനമുണ്ട്. ഫിഷറീസ്, കോസ്റ്റല്‍ പോലീസ്, താലൂക്ക്, കെഎസ്ഇബി ,കോണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍