കണ്ണൂര്‍: നഗരത്തിന്റെ ഒത്ത നടുക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം കാറില്‍ കണ്ടെത്തി. പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ.വി. ശ്രീജിത്തിന്റെ മൃതദേഹമാണ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ലേബര്‍ കോടതിയുടെ മുന്പില് നിര്‍ത്തിയിട്ട കാറിലായി കണ്ടെത്തിയത്. ഈ വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ് ശ്രീജിത്ത്. കാറിന്റെ മുന്‍ഭാഗത്ത് ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു ശ്രീജിത്തിന്റെ മൃതദേഹം കണ്ടെടുത്തത്. ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള കാറ് തന്നെയാണിത്. കാറിന്റെ മുന്‍ഭാഗത്ത് ഉറപ്പിച്ചിരുന്നു റെയര്‍ ക്യാമറ താഴെ വീണു കിടക്കുന്നത് കാറിനുള്ളില്‍ മല്‍പ്പിടിത്തം ഉണ്ടായതിന്റെ ലക്ഷണമായി പൊലീസ് കരുതുന്നു. വാഹനത്തിനുള്ളില്‍
0 അഭിപ്രായങ്ങള്‍