ഷെയ്ന്‍ വിവാദം: സിനിമാ സംഘടനകള്‍ക്ക് തന്നെ പരിഹരിക്കാനാകുമെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയതും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും സിനിമാ മേഖലയിലെ സംഘടനകള്‍ക്ക് തന്നെ പരിഹരിക്കാനാകുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍. സര്‍ക്കാര്‍ ഇടപെടാന്‍മാത്രം ഗൗരവമുള്ളതല്ല വിഷയമെന്നാണ് തന്റെ വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.അമ്മ പ്രസിഡന്റ് മോഹന്‍ലാലിനും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും കത്ത് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെ വെറും ഈഗോ പ്രശ്‌നമായി മാത്രം കാണരുതെന്നാണ് തന്റെ പക്ഷമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പേരും രണ്ടു ധ്രുവത്തിലിരുന്നു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്നും ഏതെങ്കിലും ഭാഗം പിടിക്കുന്ന സമീപനം സര്‍ക്കാരിനില്ലെന്നും മന്ത്രി തിങ്കളാഴ്ചയും വ്യക്തമാക്കിയിരുന്നു.തിങ്കളാഴ്ച ഷെയ്ന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍